കേരളത്തിനൊപ്പം തമിഴ്‌നാടും തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് പോകുകയാണ്. 234 മണ്ഡലങ്ങളിലായി 3776 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പില്‍ 3454 പുരുഷന്മാര്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം അണിയുമ്പോള്‍ സ്ത്രീകള്‍ 320 ആണ്. ഭിന്നലിംഗത്തില്‍പ്പട്ട രണ്ടു പേര്‍ മത്സരിക്കുന്നു എന്നത് ഇത്തവണ തമിഴ്‌നാടിനെ ദേശീയശ്രദ്ധയില്‍ എത്തിച്ചു.
അതേസമയം, മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത് എന്നത് ശ്രദ്ധേയമാണ്. ജയലളിതയടക്കം 45 സ്ഥാനാര്‍ത്ഥികളാണ് ആര്‍ കെ നഗറില്‍ നിന്ന് മത്സരിക്കുന്നത്.
ഡി എം കെയിലെ സിംല മുത്തുച്ചോഴന്‍, വി സി കെയിലെ വാസന്തിദേവി എന്നിവരാണ് ജയലളിതയുടെ മുഖ്യ എതിരാളികള്‍. എന്നാല്‍, സ്ഥാനാര്‍ത്ഥികള്‍ എത്ര അധികമായാലും അതൊന്നും ജയലളിതയ്ക്ക് ഒരു ഭീഷണിയാകില്ലെന്നാണ് അണ്ണാ ഡി എം കെയുടെ വിലയിരുത്തല്‍.