കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രിബ്യൂണലില്‍ ഇറ്റലിക്ക് തിരിച്ചടി. ഇറ്റലി നിരത്തിയ വാദങ്ങള്‍ തെറ്റിധാരണാ ജനകമാണെന്നും രണ്ട് അപ്പീലുകള്‍ സമര്‍പ്പിച്ചത് ശരിയായില്ലെന്നും രാജ്യാന്തര ട്രിബ്യൂണല്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞു. കേസില്‍ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ വച്ച് ഇറ്റാലിയന്‍ മറീനുകളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടില്ലെന്നും ട്രിബ്യൂണല്‍ പറഞ്ഞു. രാജ്യാന്തര ട്രൈബ്യൂണൽ അധ്യക്ഷൻ വ്‌ളാഡിമർ ഗൊലിറ്റ്‌സിൻ ആണ് വിധി പറഞ്ഞത്.
അതേസമയം ട്രിബ്യൂണലില്‍ം കേസിനെ സംബന്ധിച്ച് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു. സെപ്റ്റംബര്‍ 24നും മുമ്പായി ഇരൂ രാജ്യങ്ങളും കേസില്‍ കൂടല്‍ വിശദീകരണങ്ങല്‍ സമര്‍പ്പിക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. അതുവരെ നാവികരുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ഇരു രാജ്യങ്ങളും നിര്‍ത്തി വയ്ക്കണം.
ട്രിബ്യൂണല്‍ അന്തിമ വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ്. കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഇടക്കാല വിധി ഇന്ത്യക്ക് തിരിച്ചടിയാണ്. മറീനുകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. നാവികരെ ജന്മനാട്ടിൽ തങ്ങാനനുവദിക്കണമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ട്രൈബ്യൂണലിന് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം.
കേസിലെ വ്യവഹാരം നടക്കുന്ന കാലയളവിൽ നാവികർക്ക് ഇറ്റലിയിലേക്ക് പോവാനും അവിടെ തങ്ങാനുമുള്ള അനുവാദം നൽകണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറ്റലിയുടെ ഈ ആവശ്യങ്ങൾ തള്ളണമെന്നും ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 10, 11 തീയ്യതികളിലാണ് കേസിൽ വാദംകേട്ടത്. പ്രതികളായ മാസിമിലിയാനോ ലറ്റോർ, സാൽവദോർ ഗിറോൺ എന്നീ നാവികർക്കെതിരേ നിയപരമോ ഭരണപരമോ ആയ നടപടികൾ എടുക്കുന്നതിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുനിൽക്കണമെന്നാണ് ഇറ്റലി ആവശ്യപ്പെട്ടത്. എന്നാല്‍ ഇറ്റലിയുടെ വാദങ്ങള്‍ തെറ്റിധാരണാ ജനകമാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞത് ഇന്ത്യയ്ക്ക് ആശയ്ക്ക് വകയുണ്ട്.