സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ഇറാനിയന്‍ ബോട്ടിലെ പന്ത്രണ്ട് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. എന്‍ ഐ എയ്ക്ക് കൈമാറും മുമ്പ് ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴി വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ആയിരുന്നു ബോട്ട് തീരസംരക്ഷണ സേന പിടി കൂടിയത്. ബോട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ ഒരാള്‍ പാകിസ്ഥാനിയും 11 പേര്‍ ഇറാനികളുമായിരുന്നു.
ആലപ്പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് കരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സമറും അഭിനവുമാണ് ബോട്ട് പിടി കൂടിയത്. പിടിയിലായവര്‍ക്ക് എതിരെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കേസെടുത്തു.