മിശ്രവിവാഹ വിഷയം അടഞ്ഞ അധ്യായമെന്ന് വെള്ളാപ്പള്ളി

ബുധന്‍, 17 ജൂണ്‍ 2015 (17:18 IST)
മിശ്രവിവാഹ വിഷയം അടഞ്ഞ അധ്യായമെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ വിഷയം ഇനി ആരെങ്കിലും കുത്തിപ്പൊക്കിയാല്‍ അതിന് ഇരയാകാന്‍ തന്നെ കിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
 
ബിഷപ്പുമാര്‍ ആത്മീയ ജീവിതം നയിക്കേണ്ടവരാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഇടുക്കിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക