'ഇന്ത്യ തുലയട്ടെ, സൈന്യം കശ്മീർ വിടണം', കൊല്ലം കളക്‌ടേറ്റിലേക്ക് പാകിസ്ഥാനിൽനിന്നും സന്ദേശം

ബുധന്‍, 28 ഓഗസ്റ്റ് 2019 (20:04 IST)
ഇന്ത്യൻ സൈന്യം കശ്മീർ വിടണം എന്നാവശ്യപ്പെട്ട കൊല്ലം കള‌ക്‌ട്രേറ്റിലേക്ക് പാകിസ്ഥാനിൽനിന്നും സന്ദേശം. ജില്ല ദുരന്തനിവാരണ സമിതിയുടെ വാ‌ട്ട്സ് ആപ്പിൽ ചൊവ്വാഴ്ച രാത്രി 10.45ഓടെയണ് പകിസ്ഥാനിൽനിന്നുമുള്ള സന്ദേശം എത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
 
ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു സന്ദേശം. കശ്മീർ തങ്ങളുടേതാണ് എന്നും ഇന്ത്യ തുലയട്ടെ എന്നുമെല്ലാം സന്ദേശത്തിൽ പറയുന്നുണ്ട്. ഇന്ത്യൻ സൈന്യം കശ്മീർ വിടണം എന്നതാണ് സന്ദേശത്തിലെ പ്രധാന ആവശ്യം. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ദുരന്തനിവാരണ സമിതി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
 
പാകിസ്ഥാനിൽ ഉപയോഗത്തിലുള്ള 82ൽ ആരംഭിക്കുന്ന മൊബൈൽ നമ്പറിൽനിന്നുമാണ് സന്ദേശം വന്നിരിക്കുന്നത്. നേരത്തെ കൊല്ലം കളക്ട്രേറ്റിൽ ബോംബ് സ്ഫോടനം ഉൾപ്പടെ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഗൗരവത്തോടെയാണ് സന്ദേശത്തെ പൊലീസ് കാണുന്നത്. സൈബർ സെല്ലിന്റെ സാഹായത്തോടെയാണ് പൊലീസ് അന്വേഷണം. സംസ്ഥാനാ ഇന്റലിജൻസും, ദേശീയ സുരക്ഷ ഏജൻസിയും കേസിൽ സമാന്തര അന്വേഷണം നടത്തും.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍