പരിപാവനമായ ശബരിമലയെ അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ദക്ഷിണേന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെയാവും പദ്ധതി വിജയിപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെമ്പര്‍ അജയ് തറയില്‍ എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് കുറഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെയുള്ള ദിവസങ്ങളിലെ മൊത്തം നടവരവില്‍ 10 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.