ഭയപ്പെടുത്തി ചൈന; ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു - സൈനികർ നേർക്കുനേർ

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (20:44 IST)
ചൈ​ന​യു​മാ​യി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സി​ക്കിം അ​തി​ർ​ത്തി​യി​ലെ ദോക് ലാ മേഖലയില്‍ നിന്നും ഗ്രാ​മീ​ണ​ർ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം. ന​താം​ഗ് ഗ്രാ​മ​ത്തി​ലു​ള്ള ആ​ളു​ക​ളോ​ടാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​ഞ്ഞു​പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ദോക് ലായിൽ ഇന്ത്യ– ചൈന സൈനികർ നേർക്കുനേർ നിൽക്കുകയാണ്. ഇതിനു പിന്നാലെയാണ് മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടത്. നൂറുകണക്കിനാളുകൾ ഇതേതുടർന്ന് മറ്റുകേന്ദ്രങ്ങളിലേക്ക് മാറി.

അ​തേസ​മ​യം, മേഖലയിലേക്ക് ഇ​ന്ത്യ ആ​യി​ര​ത്തോ​ളം സൈ​നി​ക​രെ എ​ത്തി​ച്ചു തു​ട​ങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സം​ഘ​ർ​ഷം ഉ​ണ്ടാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ഴി​ഞ്ഞ് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും സൈ​നി​ക ന​ട​പ​ടി​ക്കു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്നു​മാ​ണ് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ ന​ൽ​കു​ന്ന സൂ​ച​ന.

ജൂ​ൺ 16നു ​സി​ക്കിം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ദോക് ലാ​യി​ൽ ചൈ​നീ​സ് സേ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് ഇ​ന്ത്യ ത​ട​ഞ്ഞ​തോ​ടെ‍​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ച​ർ​ച്ച വ​ഴി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ നി​ര​ന്ത​രം പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ സേ​ന പി​ന്മാ​റി​യി​ട്ടു മാ​ത്രം ച​ർ​ച്ച എന്നാ​ണു ചൈ​നീ​സ് ശാ​ഠ്യം.
Next Article