വ്യാജമദ്യം കഴിച്ചു യുവാവ് മരിച്ചു; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 20 മെയ് 2021 (16:48 IST)
തൃശൂര്‍: യുവാവ് വ്യാജമദ്യം കഴിച്ചു മരിച്ച സംഭവത്തില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കൊണ്ടുപോയ ടാങ്കര്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നയൂര്‍ക്കുളത്തെ അകലാട് മൂന്നായിനിയില്‍ വച്ച് കാക്കനാകാത്തത് ഷമീര്‍ എന്ന 35 കാരണാണ് വ്യാജമദ്യം കഴിച്ചു മരിച്ചത്.
 
ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയ മീതൈല്‍ ആല്‍ക്കഹോളില്‍ വെള്ളം ചേര്‍ത്തതാണ് ഷെമീറും കൂട്ടുകാരും കഴിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കൊച്ചി റിഫൈനറിയില്‍ നിന്ന് കര്‍ണ്ണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ കൊരട്ടിയില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
 
പുന്നയൂര്‍ക്കുളത്തെ മന്ദലാംകുന്നില്‍ വച്ച് ഷമീറും കൂട്ടുകാരും 300 മില്ലിയോളം ആള്‍ക്കഹൊളാണ് ലോറി ഡ്രൈവറില്‍ നിന്ന് വാങ്ങിയത്. ടാങ്കറിന്റെ വാല്‍വില്‍ നിന്ന് ഊറിവന്ന ആല്‍ക്കഹോളാണ് ഇവര്‍ക്ക് നല്‍കിയതെന്നും സൂചനയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍