ഫുഡ് സേഫ്റ്റി ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. ഇളമ്പള്ളൂര്‍ പെരുമ്പുഴ കുന്നത്ത് മേലതില്‍ അര്ജ്ജുനന് എന്ന നാല്പ്പത്തിയഞ്ചുകാരനാണു കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കേരറാണി എന്ന പേരില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തുന്ന സിയാദ് എന്നയാളോട് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. എന്നാല്‍ സിയാദ് നല്കിയ വിവരം അനുസരിച്ച് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അജിത് കുമാര്‍ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാള്‍ ഇതിനു മുമ്പും സമാനമായ തട്ടിപ്പ് നടത്തി പണം തട്ടിയെടുത്തതായി സൂചനയുണ്ടെന്ന് അറിയുന്നു. പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.