ഐഎഫ്എഫ്‌കെ: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 ഡിസം‌ബര്‍ 2023 (18:02 IST)
ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iffk.in ല്‍ ലോഗിന്‍ ചെയ്തോ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികള്‍ക്ക് ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. 
 
എല്ലാ തിയേറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക . 30 ശതമാനം സീറ്റുകള്‍ അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. തിയേറ്ററുകളുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
 
24 മണിക്കൂറിന് മുന്‍പ് വേണം ചിത്രങ്ങള്‍ ബുക്ക് ചെയ്യേണ്ടത്. രാവിലെ 8 മുതല്‍ 70 ശതമാനം സീറ്റുകള്‍ പൂര്‍ണ്ണമാകുന്നതുവരെയാണ് റിസര്‍വേഷന്‍ അനുവദിക്കുക. രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേര്‍ഡും  സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പണ്‍ തിയേറ്ററില്‍ ഒഴികെ എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ ബുക്ക് ചെയ്യാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍