സംവിധായകന്‍ ജയരാജും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും 1995ല്‍ പുറത്തിറങ്ങിയ 'ഹൈവേ'യുടെ രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. 'ഹൈവേ 2' എന്നാണ് തുടര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 254-ാമത്തെ പ്രൊജക്റ്റ് കൂടിയായാണ് ഇതെന്നാണ് അന്ന് പറഞ്ഞത്. കാസ്റ്റിംഗ് കോള്‍ പോലും നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വന്നിരുന്നു. എന്നാല്‍ സിനിമയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ജയരാജ്. ഒപ്പം ജോണിവാക്കര്‍ രണ്ടാം ഭാഗത്തെക്കുറിച്ചും സംവിധായകന്‍ പറയുകയാണ്.
'ഹൈവേ 2 ചെയ്യാന്‍വേണ്ടി എല്ലാം ഒരുക്കിവന്നു. കാസ്റ്റിംഗ് കോള്‍ പോലും ചെയ്തിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു. ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് ഷുവര്‍ ഹിറ്റും ആയിരിക്കുമെന്ന് നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല';- ജയരാജ് പറഞ്ഞു.
1992ല്‍ മമ്മൂട്ടി,രഞ്ജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടിയുടെ ജോണി വര്‍ഗീസ് എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഇതിന് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.