കടബാധ്യത: ഇടുക്കിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

ശ്രീനു എസ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (13:34 IST)
കടബാധ്യത മൂലം ഇടുക്കിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരനാണ്(67) മരിച്ചത്. കടയ്ക്കുള്ളില്‍ വിഷം കഴിച്ചാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇയാളെ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ലോക്ഡൗണില്‍ വ്യാപാരസ്ഥാപനം തുറക്കാന്‍ സാധിക്കാതായതോടെ ഇയാളുടെ കടം വര്‍ധിക്കുകയായിരുന്നു.
 
ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ കൊട്ടിയത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ ബിന്ദു കടം മൂലം ആത്മഹത്യ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article