കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (16:40 IST)
കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന റാഫയ്യ എന്ന 55 കാരനാണു കാട്ടാനയുടെ ആക്രമണത്തിനിരയായത്.
 
സ്ഥിരമായി കാട്ടാനയുടെ ശല്യമുണ്ടാകുന്ന ഈ മേഖലയില്‍ പുലര്‍ച്ചെ തോട്ടത്തിലേക്ക് പോകും‍വഴിയായിരുന്നു കാട്ടാന ആക്രമിച്ചത്. ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്തെത്തി മറ്റു നടപടികള്‍ കൈക്കൊണ്ടു.