വിനോദസഞ്ചാരത്തിനായി ഇടുക്കിയിലെത്തിയ യുവാവ് കൊക്കയില്‍ ചാടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 19 ജൂലൈ 2023 (10:13 IST)
വിനോദസഞ്ചാരത്തിനായി ഇടുക്കിയിലെത്തിയ യുവാവ് കൊക്കയില്‍ ചാടി മരിച്ചു. അടൂരില്‍ നിന്നെത്തിയ സംഘത്തിലെ റോബിനാണ് മരിച്ചത്. 32 വയസായിരുന്നു. കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. പീരുമേട് പരുന്തുംപാറയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
റോബിന്‍ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതിനാല്‍ യാത്രയില്‍ കൂടെ കൂടുകയുമായിരുന്നുവെന്ന് സഹയാത്രികര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍