വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഇടുക്കിയിലെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍; സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ജനുവരി 2023 (08:27 IST)
വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഇടുക്കിയിലെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍. ഇവരുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.  ഇടുക്കി അടിമാലിയിലെ 3 യുവാക്കള്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഇവരുടെ സുഹൃത്ത് സുധീഷിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. വഴിയില്‍ കിടന്നു കിട്ടിയ മദ്യം സുധീഷാണ് ഇവര്‍ക്ക് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴിനല്‍കിയിട്ടുണ്ട്. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത്. 
 
മദ്യക്കുപ്പി തീപിടിച്ച് ഉരുകിയ നിലയില്‍ പോലീസ് കണ്ടെടുത്തു. ആശുപത്രി അധികൃതര്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കി. സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

Next Article