ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി കണക്ക്. ജലനിരപ്പ് താഴുന്നതോടെ കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും അളവിൽ ജലനിരപ്പ് കുറയുന്നത്. മഴ ലഭിക്കാത്തതാണ് പ്രധാന കാരണം. തുലാവര്‍ഷം വേണ്ട രീതിയില്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ മറ്റ് ഡാമുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.