ഇടുക്കി ശാന്തമാകുന്നു; ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു - പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (20:02 IST)
ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ കുറവുണ്ടായതോടെ   ചെറുതോണി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. നിലവിൽ 2397.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

ചെറുതോണി അണക്കെട്ടിന്‍റെ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ബാക്കിയുള്ള മൂന്ന് ഷട്ടറുകളിൽ കൂടി പുറത്തേക്ക് വരുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തി.

സെക്കന്‍ഡില്‍  450 ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ തുറന്നിരിക്കുന്ന ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. നാളെ ഇത് 300 ഘനമീറ്റർ ആക്കി കുറയ്ക്കും. ഇതോടെ പെരിയാറില്‍ എത്തുന്ന വെള്ളത്തിന്‍റെ അളവും കുറയും.

രണ്ട് ഷട്ടറുകൾ അടച്ചതോടെ പെരിയാറിലെ ജലനിരപ്പിലും കുറവുണ്ടായി. വെള്ളത്തിനടിയിലായ ചെറുതോണി ടൗണിലെ പാലം ഇപ്പോൾ ദൃശ്യമായി. ചെറുതോണി ടൗണിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് ഇടുക്കിയിലെ മറ്റ് ഷട്ടറുകളും അടയ്ക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

അതേസമയം, മഴ ശമിച്ചതിന് പിന്നാലെ വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടി. മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ ഒരിടത്തും ആളപായമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article