മഴ കനത്തു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

ബുധന്‍, 8 ഓഗസ്റ്റ് 2018 (09:45 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഉയര്‍രുന്നു. മഴ വീണ്ടും ശക്തമായതും നീരൊഴുക്ക് കൂടിയതുമാണ് ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമായത്. 2396.62 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 
 
ഇത് 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു. 128.6 മി.മീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. 
 
ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ല. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
 
എന്നാല്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തേക്ക് വൈദ്യുതി ഉത്പാദനത്തിനായി വെള്ളം എത്തിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍