മലപ്പുറം: വിവാഹത്തിന്റെ ആദ്യ രാത്രിയിൽ തന്നെ ഭാര്യയുടെ സ്വർണ്ണവും പണവുമായി മുങ്ങിയ വരനെ പത്തൊമ്പതു വർഷത്തിന് ശേഷം പോലീസ് പിടികൂടി. വയനാട് മാനന്തവാടി സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ജലാൽ എന്ന 45 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എടക്കര പായിമ്പാടം സ്വദേശിയെയാണ് ജലാൽ വിവാഹം കഴിച്ച ശേഷം സ്വർണ്ണവും പണവുമായി മുങ്ങി ഒളിച്ചത്. എടക്കര പോലീസ് ഇൻസ്പെക്ടർ മൻജിത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.