ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ വെടിവെച്ച് ഭര്‍ത്താവ്; കൃത്യത്തിനു ഉപയോഗിച്ചത് എയര്‍ഗണ്‍

ചൊവ്വ, 27 ജൂലൈ 2021 (07:53 IST)
ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് ഭര്‍ത്താവ്. ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന കാമുകനെയാണ് ഇയാള്‍ വെടിവെച്ചത്. ജനനേന്ദ്രിയത്തില്‍ പരുക്കേറ്റ കാമുകന് 45 വയസ്സുണ്ട്. ഇയാള്‍ രണ്ട് തവണ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍, തനിക്ക് വെടിയേറ്റു എന്നതും ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. തിരുവല്ലയിലാണ് സംഭവം. 
 
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ ഇയാള്‍ പുറമേ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ ജനനേന്ദ്രിയത്തില്‍ വേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയിലെത്തുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് തേടി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
 
നാല്‍പ്പതുകാരിയായ ഭാര്യയും കാമുകനും കുറച്ചുനാളുകളായി ഒരുമിച്ച് താമസിക്കുകയാണെന്ന് അറിഞ്ഞ 46 കാരനായ ഭര്‍ത്താവിന് സഹിക്കാനായില്ല. ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടില്‍ രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഭര്‍ത്താവ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. 
 
അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്റെ വീട്ടില്‍ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഇവിടെവെച്ച് യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെയാണ് പൊടുന്നനെ എയര്‍ഗണ്‍ ഉപയോഗിച്ച് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്. ഇയാളുടെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍