ട്രെയിനില്‍ കുട്ടികളെ കണ്ടെത്തിയ സംഭവം: എട്ടുപേര്‍ അറസ്റ്റില്‍

തിങ്കള്‍, 26 മെയ് 2014 (12:58 IST)
ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ ട്രെയിനില്‍ കടത്തിയ സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസമാണ് അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വന്ന 400 കുട്ടികളെ ഒലവ‌ക്കോട് റെയില്‍‌വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. ഏറിയ പങ്ക് കുട്ടികളും ബീഹാര്‍ സംസ്ഥാനത്തില്‍ നിന്നുമുള്ളവരാണ്. 
 
കുട്ടികള്‍ക്കൊപ്പം 21 മുതിര്‍ന്നവരും എത്തിയിരുന്നു. ട്രെയിനിലെ നാല് ബോഗികളിലായിട്ടാണ് ഇവര്‍ എത്തിയത്. കോഴിക്കോട് മുക്കത്ത് ഓര്‍ഫനേജില്‍ പഠിക്കുന്ന ഇവര്‍ അവധിക്കായി നാട്ടില്‍ പോയി മടങ്ങിവന്നതെന്നാണ് റെയില്‍‌വെ പൊലീസിന് ഇവരോടൊപ്പം ഉള്ളവര്‍ മൊഴി നല്‍കിയത്. എന്നാല്‍ നിയമങ്ങള്‍ പാലിക്കാതെയുള്ള മനുഷ്യക്കടത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക