മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തെ വെട്ടത്തൂരിലുള്ള അന്‍വാഹുല്‍ ഹുദ കോംപ്ലക്‌സ് യത്തീംഖാനയിലേക്ക് കൊണ്ടുവന്ന 123 കുട്ടികളെയാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടികള്‍ എല്ലാം തന്നെ ആറിനും 14 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് ഇവരില്‍ 64 കുട്ടികള്‍ക്ക് യത്തിംഖാന നല്‍കിയ തിരിച്ചറിയല്‍ രേഖകളുണ്ട്. പുതിയതായി ചേരാനെന്ന് പറഞ്ഞ് 59 കുട്ടികളാണ് എത്തിയിട്ടുള്ളത്. കുട്ടികളൊക്കെ പശ്ചിമ ബംഗാളുകാരാണെന്നാണ് നിഗമനം .
സംസ്ഥാനത്തേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ എട്ടുപേരെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ഉത്തരേന്ത്യക്കാരാണ്. മനുഷ്യക്കടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ മാര്‍ദ ജില്ലക്കാരായ അബൂബക്കര്‍(50), മണ്‍സൂര്‍(42), ജാഹിര്‍(56), ബക്കര്‍(49) എന്നിവരെ 123 കുട്ടികളെ കടത്തിയ സംഭവത്തിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ നാഥ് നഗറില്‍ അബ്ദുള്‍ ഹാത്തി അന്‍സാരി(32), മൗലാനാ ഫൈസുള്ള(26), ബിഹാറിലെ ബാഖജില്ലയിലെ ചാപ്രി വില്ലേജുകാരനായ മുഹമ്മദ് ആലംകീര്‍(24), ജാര്‍ഖണ്ഡിലെ ഘൊഡ്ഡ ജില്ലക്കാരനായ മുഹമ്മദ് ബ്രിഷ് ആലം(31) എന്നിവരെ 456 കുട്ടികളെ കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.