പൊലീസ് വന്‍ സ്‌ഫോടകവസ്തുശേഖരം പിടിച്ചു

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (16:51 IST)
ഗുവാഹത്തിയില്‍ നിന്ന്  വന്‍ സ്‌ഫോടകവസ്തുശേഖരം പൊലീസ് പിടിച്ചെടുത്തു മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കാനിരിക്കേയാണ് പൊലീസ് പിടികൂടിയത്.

 
ഗുവാഹത്തി- ഷില്ലോങ് റോഡില്‍ നിന്ന് വാഹനത്തിനുള്ളില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്. ശേഖരത്തില്‍ ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, കോര്‍ഡക്‌സ് വയര്‍ റോള്‍സ്, ഉള്‍പ്പെടെ നിരവധി സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.

സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവറേയും സഹയാത്രികനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍  വാഹനത്തില്‍ സ്‌ഫോടക വസ്തു ശേഖരമുഉളളതായി അറിയില്ല എന്നാണ് മൊഴി നല്‍കിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.