സദാചാര ഗുണ്ടായിസത്തിനെതിരെ കോഴിക്കോട് ലോക്കോളെജില്‍ കെട്ടിപ്പിടിച്ച് സമരം

ബുധന്‍, 10 ഡിസം‌ബര്‍ 2014 (15:25 IST)
സദാചാര പൊലീസിംഗിനെതിരെ കോഴിക്കോട് ലോക്കോളെജ് വിദ്യാര്‍ത്ഥികള്‍ ഹഗ് ഓഫ് ലൗ നടത്തി. കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ആലിംഗനം ചെയ്തു.

ആലിംഗനത്തിലൂടെ സ്‌നേഹം പങ്കുവയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ലോക മനുഷ്യാവകാശ ദിനത്തില്‍ ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കണമെന്ന സന്ദേശം പൊതുജനത്തിന് കൈമാറുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. കോഴിക്കോട് നടന്ന ചുംബനസമരത്തിനെതിരെ നടന്ന അതിക്രമങ്ങളുടെ സാഹചര്യത്തിലായിരുന്നു ആലിംഗന സമരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.





വെബ്ദുനിയ വായിക്കുക