ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 79.39 ശതമാനം വിജയം

Webdunia
ചൊവ്വ, 13 മെയ് 2014 (15:34 IST)
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പ്ളസ് ടു പരീക്ഷയില്‍ 79.39 ശതമാനം പേര്‍ വിജയിച്ചതായാണ് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ 81.34 ശതമാനാത്തെക്കാള്‍ കുറവാണിത്.  3,​42,​410 പേര്‍ പരീക്ഷ എഴുതിയതില്‍ 2,​78,​931 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠത്തിന് യോഗ്യത നേടി. 2.78 ശതമാനം വരുമിത്. 6,783 വിദ്യാര്‍ഥികള്‍ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത് എറണാകുളത്തും കുറവ് പത്തനംതിട്ട ജില്ലയിലുമാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്തിന് 84.39ശതമാനം ലഭിച്ചപ്പോള്‍ 71.73 വിജയശതമാനമാണ് പത്തനംതിട്ടയുടെ സംഭാവന

സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ 78.71 ശതമാനം വിജയം നേടിയപ്പോള്‍ എയ്ഡഡ് മേഖലയിലെ സ്കൂളുകള്‍ 82 ശതമാനവും അണ്‍ എയ്ഡഡ് മേഖലയിലുള്ള സ്കൂളുകള്‍ 69.75 ശതമാനം വിജയവും നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം വന്ന എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡും നേടിയത്.