ചക്ക ദേഹത്ത് വീണു വീട്ടമ്മ മരിച്ചു

ഞായര്‍, 18 ഡിസം‌ബര്‍ 2022 (17:19 IST)
കൊല്ലം : തൊഴിലുറപ്പു ജോലിക്കിടെ സമീപത്തെ പ്ലാവിൽ നിന്ന് ചക്ക ദേഹത്ത് വീണു വീട്ടമ്മ മരിച്ചു. കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിൽ മൂക്കുന്നം വാർഡ് ഈയക്കോട് മൈലമൂട് ത്തൊട്ടിങ്കര വീട്ടിൽ ശാന്ത എന്ന 64 കാരിയാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു അപകടമുണ്ടായത്. ഈയക്കോട്ടെ സുഗതന്റെ വീട്ടു പറമ്പിലെ ഉയരമുള്ള പ്ലാവിൻ കൊമ്പിൽ നിന്ന ചക്ക ശക്തമായ കാറ്റിൽ അടർന്നു ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ ഇവരെ കൂടെയുണ്ടായിരുന്നവർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ സുകുമാരൻ, മക്കൾ ഷിബു, രാജു, മരുമക്കൾ മഞ്ജു, സജിത.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍