ഫേസ്ബുക്കിൽ നിന്നും പെൺകുട്ടികളുടെ ഫോട്ടോയെടുത്ത് അയയ്ക്കും, കെണിയിൽ വീഴുന്നവർക്ക് നഷ്ടമാകുന്നത് പതിനായിരങ്ങൾ

ഗോൾഡ ഡിസൂസ

വ്യാഴം, 16 ജനുവരി 2020 (17:16 IST)
ഫേസ്ബുക്കിൽ നിന്നും സുന്ദരികളായ പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് യുവാക്കൾക്ക് അയച്ച് മയക്കുന്നവരുടെ ട്രാപ്പിൽ അകപ്പെട്ടത് നിരവധി പുരുഷന്മാർ. കണ്ണൂരിലാണ് ഇത്തരം കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.  
 
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്. യുവതികളുടെ ഫോട്ടോ കാണുമ്പോൾ പലരും ഈ ചതിക്കുഴിയിൽ വീണ് പണം അയക്കും. പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന്‍ വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്. 
 
ഇതിനു ശേഷം അവര്‍ സ്ലിപ് വാട്‌സ്ആപ്പ് അയച്ചു കൊടുക്കാന്‍ അവര്‍ ആവശ്യപ്പെടും. എന്നാല്‍ പണം അടച്ചു കഴിഞ്ഞാല്‍ എന്തു സ്ലിപ് അയച്ചു കൊടുത്തിട്ടും കാര്യമില്ല. പിന്നെ വിളിച്ചാല്‍ അവര്‍ ഫോണെടുക്കില്ല. ചതിയാണെന്ന് തിരിച്ചറിഞ്ഞാലും നാണക്കേട് ഓർത്ത് ആരും തന്നെ കേസിനൊന്നും പോകില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍