2024ലെ പൊതു അവധികള്‍ സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഞായറാഴ്ചകള്‍ക്കും രണ്ടാം ശനിയാഴ്ചകള്‍ക്കും പുറമേയുള്ള പൊതു അവധി ദിനങ്ങള്‍ ചുവടെ;
മന്നം ജയന്തി ജനുവരി 2 ചൊവ്വ
റിപ്പബ്ലിക് ദിനം ജനുവരി 26 വെള്ളി
ശിവരാത്രി മാര്‍ച്ച് 8 വെള്ളി
പെസഹ വ്യാഴം മാര്‍ച്ച് 28 വ്യാഴം
ദുഃഖ വെള്ളി മാര്‍ച്ച് 29 വെള്ളി
ഈദ് ഉള്‍ ഫിതര്‍ (റംസാന്‍) ഏപ്രില്‍ 10 ബുധന്‍
മേയ് ദിനം മേയ് 1 ബുധന്‍
ബക്രീദ് ജൂണ്‍ 17 തിങ്കള്‍
മുഹറം ജൂലൈ 16 ചൊവ്വ
കര്‍ക്കടക വാവ് ഓഗസ്റ്റ് 3 ശനി
സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 വ്യാഴം
ശ്രീനാരായണ ഗുരു ജയന്തി ഓഗസ്റ്റ് 20 ചൊവ്വ
ശ്രീകൃഷ്ണ ജയന്തി ഓഗസ്റ്റ് 26 തിങ്കള്‍
അയ്യങ്കാളി ജയന്തി ഓഗസ്റ്റ് 28 ബുധന്‍
മൂന്നാം ഓണം/ മിലാഡി ഷെറിഫ് സെപ്റ്റംബര്‍ 16 തിങ്കള്‍
നാലാം ഓണം സെപ്റ്റംബര്‍ 17 ചൊവ്വ
ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബര്‍ 21 ശനി
ഗാന്ധി ജയന്തി ഒക്ടോബര്‍ 2 ബുധന്‍
ദീപാവലി ഒക്ടോബര്‍ 31 വ്യാഴം
ക്രിസ്തുമസ് ഡിസംബര്‍ 25 ബുധന്‍
ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങള്‍
ഈസ്റ്റര്‍ മാര്‍ച്ച് 31
ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി / വിഷു ഏപ്രില്‍ 14
ഒന്നാം ഓണം സെപ്റ്റംബര്‍ 14
തിരുവോണം സെപ്റ്റംബര്‍ 15
മഹാനവമി ഒക്ടോബര്‍ 12
വിജയദശമി ഒക്ടോബര്‍ 13
നിയന്ത്രിത അവധികള്‍
അയ്യാ വൈകുണ്ഡസ്വാമി ജയന്തി മാര്‍ച്ച് 12 ചൊവ്വ (സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി)
ആവണി അവിട്ടം ഓഗസ്റ്റ് 19 തിങ്കള്‍ (ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിത അവധി)
വിശ്വകര്‍മ ദിനം സെപ്റ്റംബര്‍ 17 ചൊവ്വ (വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങല്‍ലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി)
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന അവധി ദിനങ്ങള്‍
റിപ്പബ്ലിക് ദിനം ജനുവരി 26 വെള്ളി
ശിവരാത്രി മാര്‍ച്ച് 8 വെള്ളി
ദുഃഖ വെള്ളി മാര്‍ച്ച് 29 വെള്ളി
കണക്കെടുപ്പിന് വാണിജ്യ, സഹകരണ ബാങ്ക് അവധി ഏപ്രില്‍ 1 തിങ്കള്‍