എച്ച്‌ഐവി ബാധിതയുടെ മുലപ്പാൽ കൈക്കുഞ്ഞിനു നൽകിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം ഉണ്ടായത്. കാര്യം മറച്ചുവെച്ച ആശുപത്രി അധികൃതർ എയ്ഡ്‌സ് പ്രതിരോധത്തിനു കുഞ്ഞിനു മരുന്നു നൽകുകയും ചെയ്തു.
അമ്മയ്ക്കു മുലപ്പാൽ കുറവെന്ന് കാരണം കൊണ്ട് എച്ച്‌ഐവി ബാധിതയായ തമിഴ്‌നാട് സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ മുലപ്പാൽ കുട്ടിക്ക് നല്‍കുകയായിരുന്നു. ഈ സ്ത്രീക്ക് എച്ച്‌ഐവി ഉണ്ടെന്ന് മനസിലാക്കിയ അധികൃതര്‍ ഉടന്‍ തന്നെ പ്രതിരോധത്തിനുള്ള മരുന്ന് കുഞ്ഞിന് നല്‍കുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളുടെ അറിവോടെയാണ് മുലപ്പാൾ നൽകിയതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
ഈ വാർത്ത മെഡിക്കൽ കോളേജ് സുപ്രണ്ട് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയെന്നും സംഭവം അസിസ്റ്റന്റ് ആർഎംഓ അന്വേഷിക്കുമെന്നും ആശുപത്രി സുപ്രണ്ട് അറിയിച്ചു.