കീടനാശിനി ഉൽപാദനകേന്ദ്രമായ കളമശേരി ഏലൂർ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡില്‍ പൊട്ടിത്തെറി. പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവർക്ക് അൻപതു ശതമാനത്തിലധികം പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.
പ്ലാന്റിൽ എത്തിച്ച കാർബൺ ഡൈ സൾഫൈഡ് ടാങ്കറിൽനിന്നു മാറ്റുന്നതിനിടെയാണ് വന്‍ തോതില്‍ ചോർച്ചയും പൊട്ടിത്തെറിയുമുണ്ടായത്. ടാങ്കറിന്റെ ടയറുകളും പൊട്ടിത്തെറിച്ചു. അതേസമയം, പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണമെന്താണെന്ന് ശാസ്ത്രീയ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളെന്ന് അഗ്നിശമനസേനാ അറിയിച്ചു.