418 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതോടെ ബിവറേജില്‍ കച്ചവടം പൊടിപൊടിക്കുന്നു. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളില്‍ ബിവറേജ് കോര്പ്പറേഷന് വഴി വിറ്റത് 1,774 കോടി രൂപയുടെ മദ്യമാണ്.
40.86 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കോര്പറേഷന് ഈ കാലയളവില്‍ വിറ്റത്. മേയ് മാസം മാത്രം ഒന്നര ലക്ഷത്തോളം കെയ്സിന്റെ വര്‍ധന വില്പനയിലുണ്ടായി. ഫെബ്രുവരിയില്‍ 19. 01 കെയ്സും മാര്‍ച്ചില്‍ 20.72 ലക്ഷവും ഏപ്രിലില്‍ 19.60 ലക്ഷം കെയ്സ് മദ്യമാണ് വിറ്റഴിച്ചത്. മേയ് മാസം ഇത് 21.26 ലക്ഷം കെയ്സായി വര്‍ധിച്ചു.