കൊച്ചിയിലെ കോണ്‍വെന്റ് റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറിപ്പിടിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു.