എറണാകുളം കടുങ്ങല്ലൂർ സ്വദേശി കെ.എ.സത്താർ 2017 ൽ ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ രണ്ടു മാസത്തിനകം ഉത്തരവ് ഇറക്കാൻ 2021 ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഒരു വർഷം ആയിട്ടും ഇതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹര്ജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്, ഇതിനു വിശദീകരണവും നൽകിയില്ല.
അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്ന് പലതവണ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആർ.ഡി.ഒ പ്രതികരിച്ചില്ല എന്നാണു സർക്കാർ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ഹൈക്കോടതി കേസിൽ പതിനാലു ദിവസത്തിനകം തീർപ്പു കല്പിക്കാനും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പതിനായിരം രൂപാ പിഴ അടയ്ക്കാനും ആർ.ഡി.ഒ യോട് ആവശ്യപ്പെട്ടിരിക്കുന്നത്. പിഴ തുക കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയിൽ ഏഴു ദിവസത്തിനകം അടയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്.