നടക്കുന്നത് ഐസിസി ലോകകപ്പല്ല, ബിസിസിഐ ലോകകപ്പ്, ദിൽ ദിൽ പാകിസ്ഥാൻ കേൾക്കാൻ എനിക്കായില്ല: മിക്കി ആർതർ

ഞായര്‍, 15 ഒക്‌ടോബര്‍ 2023 (10:03 IST)
ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ലോകകപ്പ് സംഘാടകരായ ഐസിസിയ്ക്ക്തിരെ പൊട്ടിത്തെറിച് പാകിസ്ഥാന്‍ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം ഒരു ഐസിസി ടൂര്‍ണമെന്റായല്ല തോന്നിയതെന്നും പാകിസ്ഥാനെ പിന്തുണയ്ക്കുന്ന യാതൊന്നും തന്നെ സ്‌റ്റേഡിയത്തില്‍ മുഴങ്ങിയില്ലെന്നും മിക്കി ആര്‍തര്‍ പറയുന്നു.
 
ഇതൊരു ഐസിസി ടൂര്‍ണമെന്റാണെന്ന് തോന്നിയില്ല. ബിസിസിഐ നടത്തുന്ന ദ്വിരാഷ്ട്ര പരമ്പര പോലെയാണ് അനുഭവപ്പെട്ടത്. പാകിസ്ഥാന്‍ കളിക്കുമ്പോള്‍ ദില്‍ ദില്‍ പാകിസ്ഥാന്‍ ഗാനമൊന്നും എനിക്ക് കേള്‍ക്കാനായില്ല. ആര്‍തര്‍ പറഞ്ഞു. നൂറുകണക്കിന് പാകിസ്ഥാന്‍ ആരാധകരും മാധ്യമപ്രവര്‍ത്തകരും വിസയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതില്‍ പലരുടെയും വിസ ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല. 1,30,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയം അതിനാല്‍ തന്നെ അക്ഷരാര്‍ഥത്തില്‍ നീലക്കടല്‍ തന്നെയായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്നിങ്ങ്‌സ് 191 റണ്‍സിന് അവസാനിച്ചതോടെ 30.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ അനായാസകരമായാണ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്. 63 പന്തില്‍ 6 സിക്‌സും 6 ഫോറുമായി തകര്‍ത്തടിച്ച് 86 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. 62 പന്തില്‍ 53 റണ്‍സുമായി ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍