India vs Pakistan ODI World Cup Match: പാക്കിസ്ഥാനെ അനായാസം തകര്‍ത്ത് ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 14 ഒക്‌ടോബര്‍ 2023 (20:14 IST)
പാക്കിസ്ഥാനെ അനായാസം തകര്‍ത്ത് ഇന്ത്യ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മ-83, ശ്രേയസ് അയ്യര്‍-53 എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പാക്കിസ്ഥാനെ 191ല്‍ ഇന്ത്യ തളച്ചിരുന്നു.
 
ടോസ് നേടിയ ഇന്ത്യ ആദ്യം പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 42.5 ഓവറായപ്പോഴേക്കും പാക്കിസ്ഥാന് പത്തുവിക്കറ്റും നഷ്ടമായി. ബാബര്‍ അസം-50, മുഹമ്മദ് റിസ്വാന്‍-49 എന്നിവരാണ് കുറച്ചു നേരമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യക്കായി ബുംറ, സിറാജ്, ഹര്‍ദ്ദിക്, കുല്‍ദീപ, ജഡേജ എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍