പഞ്ചായത്ത് പുനര്‍വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍ വിഭജനം നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടു. വിഭജനത്തിനു മുമ്പുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഓഗസ്റ്റ് മൂന്നാം തീയതിയാണു സര്‍ക്കാര്‍ ഇതു സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, വില്ലേജുകള്‍ രൂപീകരിച്ചുകൊണ്‌ടുള്ള വിജ്ഞാപനവും വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയിച്ചുകൊണ്‌ടുള്ള ഉത്തരവും ഇറങ്ങിയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവ്. ജസ്റ്റീസ് എ.വി. രാമകൃഷ്‌ണനാണു കേസ് പരിഗണിച്ചത്. കേസില്‍ വിശദമായ വാദം ഓണാവധിക്കു ശേഷം കേള്‍ക്കും. സര്‍ക്കാരിനെതിരെ സമര്‍പിക്കപ്പെട്ട 12 ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.