ഹൈസ്കൂളുകളില്‍ ഇനിമുതല്‍ എട്ട് പീരിയഡുകള്‍

വ്യാഴം, 9 ഏപ്രില്‍ 2015 (12:54 IST)
സംസ്ഥാനത്തെ ഹൈസ്കൂള്‍ ടൈംടേബിളുകളില്‍ കാതലായ മാറ്റം വരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു. അടുത്ത അധ്യായനവര്‍ഷം മുതല്‍ ഹൈസ്കൂളുകളില്‍ എട്ടുപീരിയഡുകള്‍ ഉള്‍പ്പെറെ സ്കൂള്‍ പ്രവൃത്തി സമയത്തില്‍ വരെ മാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.

ടൈംടേബിള്‍ പരികരിക്കുന്നതോടെ ആഴ്ച്ചയില്‍ 35 പിരിയഡെന്നത് 40 ആയി വര്‍ധിക്കും.   ആദ്യ പിരിയഡുകള്‍ 40 മിനിറ്റാണെങ്കില്‍ അവസാന പിരിയഡുകള്‍ 30 മിനിറ്റായിരിക്കും. കൂടാതെ സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയാണ് ക്ലാസെങ്കില്‍ വെള്ളിയാഴ്ച 9.30 മുതല്‍ 4.30വരെയായിരിക്കും ക്ലാസ്. ഉച്ചയ്ക്ക് രണ്ടു മണിക്കൂര്‍ ഇടവേളയുണ്ടാകും.

നിര്‍ദ്ദേശങ്ങള്‍ കരിക്കുലം കമ്മറ്റി ഡിപിഐയ്ക്കു സമര്‍പ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷം ടൈംടേബിള്‍ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക