ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എജിയുടെ ഓഫീസ് അടച്ചു പൂട്ടണമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എജി കെ പി ധണ്ഡപാണി രാജിവയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
നേരത്തെ സർക്കാരിന് കഴിവില്ലെങ്കിൽ കേസുകൾ സ്വകാര്യ അഭിഭാഷകരെ ഏൽപ്പിക്കണമെന്നും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എജി ഓഫിസ് പ്രവർത്തനം എങ്ങനെയെന്ന് തമിഴ്നാടിനെ കണ്ടു പഠിക്കണമെന്നും സോളാര്‍ കേസില്‍ മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ആത്മാര്‍ത്ഥത കാണിച്ചതെന്നും കോടതി വിമര്‍ശിച്ചു