ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 28 മെയ് 2025 (18:55 IST)
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി അഖില്‍മാരാരെ നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. മെയ് 28വരെ അഖിലിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. 
 
സമൂഹമാധ്യമങ്ങളിലെ വീഡിയോയിലൂടെ ദേശവിരുദ്ധ അഭിപ്രായപ്രകടനം നടത്തിയെന്നാണ് കേസ്. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ പിന്നോട്ട് പോയെന്ന് അഖില്‍മാരാര്‍ പറഞ്ഞിരുന്നു.
 
ഇതിനുപിന്നാലെ ബിജെപി- ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തി. അതേസമയം ഇന്ത്യയുടെ അഖണ്ഡതയേയും ഐക്യത്തെയും ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ വിശകലനം മാത്രമാണ് നടത്തിയതെന്നും അഖില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍