സംസ്ഥാനത്ത് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ജനുവരി 20 വരെ നീട്ടി.നേരത്തെ ഈ മാസം 12 വരെ പ്രവര്‍ത്തിക്കാനാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
അതേസമയം മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം അത് സമൂഹത്തിലുണ്ടാക്കിയ ആഘാതത്തെപ്പറ്റി പഠനം നടത്തുമെന്നും മൂന്നാഴ്ചയ്ക്കകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ടൂറിസം, തൊഴില്‍ മേഖലകളിലുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ചും മദ്യനയം സന്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നുമാണ് പഠിക്കുക എന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ടൂറിസം, തൊഴില്‍ സെക്രട്ടറിമാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.