വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന് നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലൻസിനെ നിയന്ത്രിക്കണമെന്നുമാത്രമാണ് പറഞ്ഞത്. ജേക്കബ് തോമസിനെ നീക്കിയതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണു ഇപ്പോള്‍ പുറത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്നും കോടതി ചോദിച്ചു.
സർക്കാരിന്റെ അവകാശങ്ങളില്‍ വിജിലൻസ് അമിതാധികാരം കാണിക്കേണ്ട ആവശ്യമില്ല. അമിതാധികാരം എന്തുകൊണ്ടാണു നിയന്ത്രിക്കാത്തതെന്നുമാത്രമാണ് ചോദിച്ചതെന്നും കോടതി പറഞ്ഞു. ജേക്കബ് തോമസിനെതിരായ നടപടിയിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. നടപടി തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ല. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.