രതിമൂര്‍ച്ഛ വേഗത്തില്‍ ലഭിക്കില്ല, പാങ്കാളി അസംതൃപ്തരാകും; ചേലാകര്‍മം നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ചൊവ്വ, 28 മാര്‍ച്ച് 2023 (15:11 IST)
ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയുള്ള ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. യുക്തിവാദി സംഘടനയായ നോണ്‍ റിലീജ്യസ് സിറ്റിസണ്‍സ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. 
 
18 വയസിനു മുന്‍പ് ചേലാകര്‍മം നടത്തുന്നത് കുട്ടികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 
 
ചേലാകര്‍മം നടത്തിയാല്‍ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര ജേണലുകളിലെ പഠനവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂര്‍ച്ഛ വേഗത്തില്‍ ലഭിക്കില്ല, സ്ത്രീ പങ്കാളികള്‍ ലൈംഗികമായി അസംതൃപ്തരാകാനും സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ വാദിച്ചു. ചേലാകര്‍മം നിര്‍ബന്ധിത മതകര്‍മമല്ലെന്നും രക്ഷിതാക്കള്‍ ഏകപക്ഷീയമായി കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. 
 
എന്നാല്‍ കോടതി നിയമനിര്‍മാണ സമിതിയല്ലെന്നും പരാതിക്കാര്‍ക്ക് അവരുടെ വാദം കൃത്യമായി സമര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍