കൈക്കൂലി : വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 28 മാര്‍ച്ച് 2023 (14:40 IST)
തൃശൂർ: കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ടു വില്ലേജ് ഓഫീസറെ വിജിലൻസ് വിഭാഗം പിടികൂടി. കുറ്റിച്ചിറ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ വർഗീസാണ് വിജിലൻസിന്റെ വലയിലായത്.

ഭിന്നശേഷിക്കാരനായ മരോട്ടിച്ചാൽ സ്വദേശി വെട്ടിക്കുഴിച്ചാലിൽ വി.എം.രാജുവിൽ നിന്നാണ് നിന്ന് ആധാരത്തിന്റെ പോക്കുവരവ് നടത്തി തരുന്നത് ഉൾപ്പെടെയുള്ള കാര്യത്തിനായി വില്ലേജ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്.

രാജുവിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാ മാതാവിന് ഇഷ്ടദാനം നൽകുന്നതിനായി പോക്കുവരവ് തയ്യാറാക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമായാണ് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്‌. വിജിലൻസ് നൽകിയ പണം രാജു വില്ലേജ് ഓഫീസർക്ക് നൽകിയതും വിജിലൻസ് എത്തി കൈയോടെ പിടികൂടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍