കൈക്കൂലി വാങ്ങിയ സർവേയർ അറസ്റ്റിലായി

എ കെ ജെ അയ്യര്‍

ശനി, 18 മാര്‍ച്ച് 2023 (19:30 IST)
കൊല്ലം: കൈക്കൂലി വാങ്ങിയ സർവേയർ വിജിലൻസ് സംഘം കൈയോടെ പിടികൂടി. പുനലൂർ താലൂക്ക് ഓഫീസിലെ സര്വെയറും ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറിയുമായ മനോജ് ലാൽ ആണ് കഴിഞ്ഞ ദിവസം കരവാളൂർ സ്വദേശിയുടെ പരാതിയിൽ പിടിയിലായത്.

വസ്തു അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിനാണ് ഇയാൾ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചണ്ണപ്പേട്ടയിലെ വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിനായി കാലങ്ങളായി പുനലൂർ താലൂക് ഓഫീസ് കറിയിറങ്ങുകയായിരുന്നു. മനോജ്‌ ലാലിനെതിരെ മുമ്പും സമാനമായ പരാതി ഉണ്ടായിട്ടുണ്ടെന്ന് സൂചനയുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍