തോന്നുംപടി പ്രവര്‍ത്തിക്കരുത്, അഴിമതി കേസുകളില്‍ വിജിലന്‍സിന് മാത്രമാണോ അന്വേഷണ അധികാരം?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (15:45 IST)
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തോന്നിയപോലെ ആകരുതെന്ന്  ഹൈക്കോടതി. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന് ഹൈക്കോടതി ജഡ്‌ജ് ചൂണ്ടികാണിച്ചു. ഇപി ജയരാജനെതിരായ ബന്ധുനിയമന കേസും ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചകേസും അന്വേഷിക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സിനെതിരെ ഹൈക്കോടതിയുടെ ഈ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
 
പരാതിക്കാരെ ബോധപൂര്‍വ്വം പറഞ്ഞുവിടുന്ന ഒരു സംഘം തന്നെയുണ്ടെന്നും ഇത് അരാജകത്വമാണ്  സൃഷ്ടിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. പരാതി കിട്ടുകയാണെങ്കില്‍ അതിന്റെ ഉദ്ദേശശുദ്ധി പരിശോധിക്കാന്‍ 
വിജിലന്‍സ് പ്രവര്‍ത്തകര്‍ ബാധ്യസ്ഥനാണെന്നും കോടതി അഭിപ്രായപ്പെട്ടു. അഴിമതി കേസുകള്‍ വിജിലന്‍സിന് മാത്രമാണോ അത് പൊലീസ് അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 
 
Next Article