അരുവിക്കരയിലേത് സര്‍ക്കാരിന്റെ വിജയമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
അരുവിക്കരയിലേത് സര്‍ക്കാരിന്റെ വിജയമാണെന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ പണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സര്‍ക്കാരിന്റെ വികസ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് അരവിക്കരയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയില്‍ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥിയെ യുഡിഎഫ് സ്ഥാനാര്‍ഥി ശബരീ നാഥന് പരാജയപ്പെടുത്തിയത്. ശബരീ നാഥന് 56,448 വോട്ടാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥി വിജയ കുമാറിന് 46,320 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ രാജ ഗോപാലിനു 34,145 വോട്ടും ലഭിച്ചു.