നിലവില്‍ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് ടി.ഡി ഹൈസ്‌കൂള്‍ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനില്‍ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂര്‍ ഭാഗത്തുനിന്ന്) വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂര്‍ വരുന്ന ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. വലിയ വണ്ടികള്‍ (കണ്ടെയ്‌നര്‍ പോലുള്ള വലിയ ഹെവി വാഹനങ്ങള്‍) തൃശ്ശൂരില്‍ നിന്നും വരുന്നത് അങ്കമാലി വഴി പെരുമ്പാവൂരിലൂടെ തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്‌നറുകള്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് തിരിച്ചു വിട്ടു തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്ക് കടത്തിവിടും. ഈ ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടപടി സ്വീകരിക്കും.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അമ്പലപ്പുഴയില്‍ വച്ച് തിരിച്ച് വിട്ട് തിരുവല്ല കടത്തിവിടും. എന്നാല്‍ ഇവിടെ റെയില്‍വേ ക്രോസ് പ്രശ്‌നം ഉള്ളതിനാല്‍ ദീര്‍ഘദൂര കണ്ടെയിനര്‍ ഹെവി വാഹനങ്ങള്‍ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി തിരിച്ചുവിടും. അമ്പലപ്പുഴ, അരൂര്‍ ജംഗ്ഷനുകളില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ഹൈവേ പെട്രോള്‍ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരാനും തീരുമാനിച്ചു.