തിരുവോണത്തിന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ഓഗസ്റ്റ് 2021 (16:58 IST)
തിരുവോണത്തിന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശക്തമായ മഴപെയ്യാനുള്ള സാധ്യതയെ കണക്കിലെടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്ച തിരുവനന്തപുരത്തും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 65mm മുതല്‍ 115mm വരെയുള്ള മഴയാണ് ലഭിക്കാന്‍ സാധ്യതയുള്ളത്. 
 
മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍