വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ മൂന്നുജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 29 ഏപ്രില്‍ 2022 (17:13 IST)
അടുത്ത 3 മണിക്കൂറില്‍  കേരളത്തില്‍  പത്തനംതിട്ട, കോട്ടയം, ഇടുക്കി  എന്നീ  ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
മെയ് 4 തീയതിയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി (Cyclonic Circulation) രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 24 മണിക്കൂറില്‍  ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍