സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ശ്രീനു എസ്

വെള്ളി, 26 മാര്‍ച്ച് 2021 (13:34 IST)
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനു സാധ്യത. കൂടാതെ ഇത് മലയോര മേഖലയില്‍ സജീവമാകാനും സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാകുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ തുറസായ സ്ഥാലത്തോ ടെറസിനു മുകളിലോ നില്‍ക്കാന്‍ പാടില്ല.
 
കൂടാതെ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍